പേജുകള്‍‌

20261112

മലയാളത്തിലെ സി .ജെ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി തമിഴിൽ എഴുതിയ ജേ.ജേ. ചില കുറിപ്പുകൾ എന്ന നോവലിനെ അധികരിച്ച് ചർച്ച

സുന്ദര രാമസ്വാമി
-ചിത്രം വിക്കിമീഡിയ
കോമൺസിൽ
നിന്ന്

കൂത്താട്ടുകുളം: മലയാള സാഹിത്യകാരനായ സി .ജെ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി തമിഴ് നോവലിസ്റ്റും കവിയുമായിരുന്ന സുന്ദര രാമസ്വാമി  എഴുതിയ ജേ.ജേ. ചില കുറിപ്പുകൾ എന്ന നോവലിനെ അധികരിച്ചു് സി. ജെ. സ്‌മാരക പ്രസംഗ സമിതിയുടെ ആഭിമുഖ്യത്തിൽ 2026 നവംബർ 14 നു രാവിലെ 10 മണിക്ക് കൂത്താട്ടുകുളം പെൻഷൻ ഭവനിൽ വച്ച് ഒരു ചർച്ചാ വേദി  സംഘടിപ്പിയ്ക്കുന്നു. സി ജെ സ്മ‌ാരക പ്രസംഗ സമിതി പ്രസിഡന്റ് ഡോ. എൻ. അജയകുമാർ സെക്രട്ടറി ഡി. പ്രേംനാഥ് എന്നിവർ അറിയിച്ചതാണിക്കാര്യം. കേരള സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും ഉൾപ്പെടെ നിരവധി പുരസ്ക്‌കാരങ്ങൾ ലഭിച്ച മലയാള സാഹിത്യ വേദിയിലെ ശ്രദ്ധേയനായ നോവലിസ്റ്റും, ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ എസ്. ഹരീഷാണ് പരിപാടിയ്ക്ക് നേതൃത്വം നൽകുന്നത്.


തുടർന്ന് മാതൃഭൂമി വാരിക നടത്തിയ വിഷു സാഹിത്യ കഥാമത്സരത്തിൽ സംസ്ഥാന തലത്തിൽ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ 25 കഥകളിൽ ഒന്നായ ' ഉത്തരോത്തരം'  എന്ന കഥയുടെ രചയിതാവ് കുമാരി റോസ് മെറിൻ ജോജോ തന്റെ കഥ വായിക്കും . കഥാകാരി മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് 2024-ൽ മലയാള സാഹിത്യത്തിൽ ബിരുദത്തിനു ഒന്നാം റാങ്കിനും, 2026 ൽ ബിരുദാനന്തര ബിരുദത്തിനു അതേ സർവ്വകലാശാലയിൽ നിന്ന് രണ്ടാം റാങ്കിനും അർഹയായിട്ടുണ്ട് .കുറവിലങ്ങാട്  ദേവമാതാ കോളേജിൽ ആയിരുന്നു പഠനം, കൂത്താട്ടുകുളത്തെ തിരുമാറാടി സ്വദേശിയാണ് റോസ് മെറിൻ ജോജോ. 

ജേ.ജേ. ചില കുറിപ്പുകൾ

ജെജെ സില കുറിപ്പുകൾ (ஜே.ஜே:சில குறிப்புகள் ) അഥവാ ജേ.ജേ. ചില കുറിപ്പുകൾ (J.J.: Some Jottings) പ്രശസ്ത തമിഴ് എഴുത്തുകാരൻ സുന്ദര രാമസ്വാമി 1981-ൽ രചിച്ച വിഖ്യാതമായ ആധുനിക തമിഴ് നോവലാണ്. മലയാള സാഹിത്യലോകവുമായി അടുത്ത ബന്ധമുള്ള ഈ കൃതി ആഖ്യാനശൈലി കൊണ്ടും പ്രമേയം കൊണ്ടും ഇന്ത്യൻ സാഹിത്യത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.


•  അന്തരിച്ച പ്രശസ്ത മലയാള എഴുത്തുകാരനായ ജോസഫ് ജെയിംസിന്റെ (ജേ.ജേ.) ജീവചരിത്രം എഴുതാൻ തമിഴ് എഴുത്തുകാരനായ ബാലു നടത്തുന്ന ശ്രമങ്ങളാണ് നോവലിന്റെ ആദ്യഭാഗം. രണ്ടാം ഭാഗത്തിൽ ജേ.ജേ.യുടെ ഡയറിക്കുറിപ്പുകളുടെ വിവർത്തനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
• നോവലിലെ കേന്ദ്രകഥാപാത്രമായ ജേ.ജേ., പ്രശസ്ത മലയാള നാടകകൃത്തും നിരൂപകനുമായിരുന്ന സി.ജെ. തോമസിനെ (C.J. Thomas) ആസ്പദമാക്കി സൃഷ്ടിച്ചതാണെന്ന് നിരൂപകർ വിലയിരുത്തുന്നു. ആഖ്യാതാവായ ബാലു എന്ന കഥാപാത്രം സുന്ദര രാമസ്വാമി തന്നെയാണെന്നും കരുതപ്പെടുന്നു.
• സാഹിത്യലോകത്തെ രാഷ്ട്രീയവും, കലാകാരന്റെ ആത്മാർത്ഥതയും, വ്യക്തിപരമായ അജണ്ടകളും നോവലിൽ ആക്ഷേപഹാസ്യത്തോടെ വിമർശി
ക്കപ്പെടുന്നു. സാധാരണ നോവലുകളുടെ ഘടനയെ പൊളിച്ചെഴുതുന്ന ഒരു പരീക്ഷണാത്മക കൃതിയാണിത്.
• വിവർത്തനങ്ങൾ: എ.ആർ. വെങ്കിടാചലപതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഈ കൃതി 'JJ: Some Jottings' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിൽ 'ജേ.ജേ. ചില കുറിപ്പുകൾ' എന്ന പേരിൽ ഡി.സി. ബുക്സ് ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

* സുന്ദര രാമസ്വാമിയെപ്പറ്റി കൂടുതൽ അറിയാൻ തമിഴ് വിക്കിപ്പീഡിയ (ഇങ്ഗ്ലീഷ്) നോക്കുക. 
* തമിഴ് വിക്കിപ്പീഡിയ യാന്ത്രീകവിവർത്തനം (മലയാളമൊഴി)
* ഇങ്ഗ്ലീഷ് വിക്കിപ്പീഡിയ 


  
^ ^