കൂത്താട്ടുകുളം: 2010-ലെ ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്‌കാരം സാഹിത്യ നിരൂപകനായ വി. രാജകൃഷ്‌ണനു് കൂത്താട്ടുകുളത്തു് സിജെ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍വച്ചു് എം കെ സാനു നല്‍കി. എം തോമസ് മാത്യു അദ്ധ്യക്ഷനായിരുന്നു. `മറുതിര കാത്തുനിന്നപ്പോള്‍' എന്ന പുസ്‌തകമാണു് രാജകൃഷ്‌ണനെ അവാര്‍ഡിനര്‍ഹനാക്കിയതു്.
മലയാള സാഹിത്യത്തില്‍ നിന്നും യൂറോപ്യന്‍ സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങളും മാതൃകകളും നിരത്തിക്കൊണ്ടു് നോവല്‍ സാഹിത്യത്തിന്റെ ഭിന്നമുഖങ്ങള്‍ അപഗ്രഥിക്കുന്ന ഈ സൗന്ദര്യശാസ്‌ത്ര പഠനഗ്രന്ഥം പ്രഫ. എം.കെ സാനു, പ്രഫ.എം തോമസ് മാത്യു, പ്രഫ. പി.വി കൃഷ്‌ണന്‍നായര്‍ എന്നിവരുള്‍പ്പെട്ട ജഡ്‌ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
സി.ജെ സ്മാരക പ്രസംഗസമിതി 1980 ൽ ഏർപ്പെടുത്തിയ ഡോ. അബ്രാഹം വടക്കേൽ അവാർഡ് കേരളത്തിലെ ഒട്ടേറെ പ്രമുഖസാഹിത്യകാരൻമാർ നേടിയിട്ടുണ്ടു്.
2011 ജനുവരി 8.
ഫോട്ടോകൾ: എബി ജോൻ വന്‍നിലം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ