കൂത്താട്ടുകുളം: സി.ജെ തോമസിന്റെ അമ്പതാം ചരമ വാര്‍ഷികാചരണങ്ങളുടെ ഭാഗമായി 2010 ജനുവരി ഒമ്പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് കൂത്താട്ടുകുളത്ത് സി.ജെ സ്‌മാരക ലൈബ്രറിഹാളില്‍ സിമ്പോസിയം നടത്തും. പഞ്ചായത്തീരാജില്‍ അനിവാര്യമായ മാറ്റങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് നടത്തുന്ന ഈ സിമ്പോസിയം വി.എം സുധീരന്‍ ഉദ്‌ഘാടനം ചെയ്യും.
സി.ജെ സ്‌മാരകസമിതി പ്രസിഡന്റ് പ്രഫ. എന്‍.ഐ ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ കെ. ചന്ദ്രന്‍പിള്ള, ജോണ്‍ പി. മാണി, എ.എം. ചാക്കോ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. സമിതി എക്‌സിക്യൂട്ടീവ് മെമ്പര്‍ ജോസഫ് ബാബു സ്വാഗതവും വൈസ്‌പ്രസിഡന്റ് പി.കെ ബാലകൃഷ്‌ണപിള്ള നന്ദിയും പറയും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ