![]() |
വി. രാജകൃഷ്ണൻ |
കൂത്താട്ടുകുളം: റവ.ഡോ. ഏബ്രഹാം വടക്കേലിന്റെ സ്മരണയ്ക്കായി സി.ജെ സ്മാരകപ്രസംഗസമിതി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനു് സാഹിത്യ നിരൂപകനായ വി. രാജകൃഷ്ണൻ അര്‍ഹനായി. `മറുതിര കാത്തുനിന്നപ്പോള്‍' എന്ന പുസ്തകമാണു് രാജകൃഷ്ണനെ അവാര്‍ഡിനര്‍ഹനാക്കിയതു്.
മലയാള സാഹിത്യത്തില്‍ നിന്നും യൂറോപ്യന്‍ സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങളും മാതൃകകളും നിരത്തിക്കൊണ്ടു് നോവല്‍ സാഹിത്യത്തിന്റെ ഭിന്നമുഖങ്ങള്‍ അപഗ്രഥിക്കുന്ന ഈ സൗന്ദര്യശാസ്ത്ര പഠനഗ്രന്ഥം പ്രഫ. എം.കെ സാനു, പ്രഫ.എം തോമസ് മാത്യു, പ്രഫ. പി.വി കൃഷ്ണന്‍നായര്‍ എന്നിവരുള്‍പ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 2011 ജനുവരി 8-നു് കൂത്താട്ടുകുളം സി.ജെ സ്മാരകമന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിയ്ക്കും.
ആധുനിക സാഹിത്യത്തില്‍ പേരെടുത്ത വിമര്‍ശകരില്‍ പ്രതിഭയുടെ മിന്നലാട്ടം കൊണ്ടു് പ്രസിദ്ധനാണു് വി.രാജകൃഷ്ണനെന്നും സാഹിത്യ വിമര്‍ശനത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കാണു് രാജകൃഷ്ണനുള്ളതെന്നും പ്രഫ.എം തോമസ് മാത്യു ഈയിടെ അഭിപ്രായപ്പെട്ടിരുന്നു..